Indian Cattle Breed

 

Main Indian Cattle Breeds seen all over India

 

Indian Breeds

Exotic Breeds

 

Introduced in India for Cross Breeding

 

To Know More

Sexed Semen

 

The latest Technology to propagate Female Calves

 

To Know More

First Aids

 

First Aids to be done to Animals in any exigencies

 

To Know More

 

കക്ഷത്തിലെ വിയര്‍പ്പ് നാറ്റം

armpitarmpit1
ദുര്‍ഗന്ധം വമിക്കുന്ന കൈയ്യിടുക്കുകള്‍ (കക്ഷം) സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകള്‍ കുറച്ചൊന്നുമല്ല. ഫംഗസുകള്‍ വളരുന്നത്, കക്ഷം വൃത്തിയാക്കുന്നതിലെ അപാകത,അനാരോഗ്യകരമായ ജീവിതരീതി . കൊഴുപ്പ് അധികമാകുന്നതും, ഹോര്‍മോണ്‍, പാരമ്പര്യം ഇങ്ങനെ കാരണങ്ങള്‍ പലതാണ്.
കുളിക്കുമ്പോള്‍ കക്ഷം വൃത്തിയായി കഴുകിയാല്‍ ഒരു പരിധി വരെ ദുര്‍ഗന്ധം ഇല്ലാതാക്കുവാനാകും.

പരിചരണ മാർഗ്ഗങ്ങൾ

രാവിലെയും വൈകുന്നേരവും പുറത്ത് പോയിവന്ന ഉടനെയും കുളിക്കുന്നത് ശീലമാക്കുക.
ചിലപ്പോള്‍ നിങ്ങള്‍ ധരിക്കുന്ന വസ്ത്രവും വിയർപ്പ് നാറ്റം വർദ്ധിപ്പിച്ചേക്കാം . കോട്ടണ്‍, ലിനന്‍ വസ്ത്രങ്ങള്‍ ശീലമാക്കുക. അവ വിയര്‍പ്പ് വലിച്ചെടുക്കുവാനും വസ്ത്രത്തിനിടയില്‍ കൂടി വായുസഞ്ചാരം എളുപ്പത്തില്‍ നടക്കുന്നതിനും സഹായകരമാണ്.
കുളിച്ച് രാവിലെ ധരിച്ച വസ്ത്രം അടുത്ത കുളി വരെ മാത്രം ഉപയോഗിക്കുക. കുളിച്ചതിനു ശേഷം പുതിയതോ അലക്കിയതോ ആയ വസ്ത്രം മാത്രം ഉപയോഗിക്കുക. കക്ഷത്തെ രോമങ്ങള്‍ ആഴ്ച്ചയിൽ ഒരു പ്രാവശ്യമെങ്കിലും കളയുക. ഷേവ് ചെയ്‌തോ, വാക്‌സ് പുരട്ടിയോ ഇത് ചെയ്യാവുന്നതാണ്.
അമിത വിയർപ്പ് ഉളളവർക്ക് കക്ഷത്ത് ധരിക്കാവുന്ന കോട്ടണ്‍ പാഡുകള്‍ ഉപയോഗിക്കാവുന്നതാണ്. വിയര്‍പ്പ് ഈ കോട്ടണ്‍ പാഡുകള്‍ വലിച്ചെടുത്ത് ബാക്ടീരിയയുടെ വളര്‍ച്ച തടയും.

അമിത വിയർപ്പിൻറെ കാരണങ്ങൾ

കക്ഷങ്ങളിലെ അമിതവിയര്‍പ്പ് പുരുഷന്മാരേക്കാള്‍ സ്ത്രീകളിലാണ് കണ്ടുവരുന്നത്. എപ്പോക്രിന്‍ ഗ്രന്ഥികളിലെ എണ്ണമയമുള്ള സ്രവം ബാക്ടീരിയയാല്‍ വിഘടിപ്പിക്കുന്നതാണ് വിയര്‍പ്പുനാറ്റത്തിന് കാരണം. വിയര്‍പ്പുണ്ടാക്കുന്ന എപ്പോക്രിന്‍, ഇക്രിന്‍ ഗ്രന്ഥികള്‍ സാധാരണയായി രോമകൂപങ്ങളില്‍ അല്പം താഴെയായാണ് കാണപ്പെടാറ്. ചര്‍മത്തിലുള്ള ഇക്രിന്‍ ഗ്രന്ഥികള്‍ സാധാരണയായി വര്‍ണരഹിതമായ വിയര്‍പ്പിനും ചില സാഹചര്യങ്ങളില്‍ അമിതവിയര്‍പ്പിനും കാരണമാകുന്നു.എപ്പോക്രിന്‍ ഗ്രന്ഥികള്‍ പുറപ്പെടുവിക്കുന്ന സ്രവം ഗന്ധരഹിതമാണെങ്കിലും എണ്ണമയമുള്ളതായിരിക്കും.

ട്രാന്‍സ്-3 മീഥൈല്‍-2 ഹെക്‌സോണിക് അമ്ലമാണ് കുത്തുന്ന ദൂര്‍ഗന്ധത്തിന് കാരണമാകുന്നത്. എപ്പോക്രിന്‍ ഗ്രന്ഥികളുടെ അനുപാതത്തിലുള്ള വര്‍ധന, ഗ്രന്ഥികളുടെ ക്രമാതീതമായ വലിപ്പം, അമിത പ്രവര്‍ത്തനം തുടങ്ങിയവയെല്ലാം പ്രശ്‌നം രൂക്ഷമാക്കുന്നു.

അമിത വിയർപ്പിനുള്ള ശസ്ത്രക്രീയ

രോഗാതുരമായ എപ്പോക്രിന്‍ ഗ്രന്ഥിയെ ചെറിയൊരു ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത് പരിഹരിക്കാവുന്നതാണ്. ആക്‌സിലറി ഷേവിങ് സര്‍ജറി എന്നാണ് ഇതിന്‍റെ പേര്. എന്‍ഡോസ്‌കോപ്പിക് കാര്‍ടിലേറ്റ് ഷേവര്‍ ഉപയോഗിച്ചാണ് എപ്പോക്രിന്‍ ഗ്രന്ഥികള്‍ നീക്കം ചെയ്യുന്നത്. ലോക്കല്‍ അനസ്‌തേഷ്യമാത്രം നല്‍കി ചെയ്യാവുന്ന ഈ ചികിത്സ പഴിഞ്ഞ് അന്നുതന്നെ വീട്ടില്‍ പോകാം. മൂന്നുദിവസത്തിനുള്ളില്‍ മാറ്റാവുന്ന ഡ്രസ്സിങ് മാത്രമേ മുറിവില്‍ ഉണ്ടാവുകയുള്ളൂ.
ഈ രീതിക്ക് പറയത്തക്ക സങ്കീര്‍ണതകള്‍ ഒന്നുമില്ല. അപൂര്‍വമായി കണ്ടുവരുന്ന അണുബാധ, ചെറിയ മുറിവടയാളം, രക്തം ത്വക്കിന് മുകളില്‍ കട്ടപിടിച്ചതിന്‍റെ പാടുകള്‍ ഇവയാണ് പാര്‍ശ്വഫലങ്ങള്‍.
ശസ്ത്രക്രിയ നടത്തിയവരില്‍ കക്ഷത്തില്‍ പിന്നീട് രോമവളര്‍ച്ച ഉണ്ടാകാറില്ലെന്നതും ശ്രദ്ധേയമാണ്