Symbol

K L I AHow to enjoy sex

ലൈംഗികത വെറുക്കപ്പെടേണ്ട പദമല്ല. അതിനെച്ചൊല്ലി അനാവശ്യമായ പാപബോധവും വേണ്ട. പക്ഷെ ഒന്നുണ്ട്, അത് മാനസികവും ശാരീരികവുമായി ആരോഗ്യകരമായിരിക്കണം. ആരോഗ്യകരമായ രതിക്ക് ഏറെ ഗുണഫലങ്ങളുണ്ട്. രതി ശരീരത്തിന് പലവിധത്തില്‍ ഗുണകരമാകുന്നതായി ആരോഗ്യവിദഗ്ദര്‍ സാക്ഷ്യപ്പെടുത്തുന്നു. മനസ്സിനെ സ്വച്ഛശാന്തമാക്കു ന്നുന്നതില്‍ രതിക്കുള്ള പങ്കും മനശ്ശാസ്ത്രജ്ഞരും വിശദീകരിക്കുന്നുണ്ട്.
നല്ല ലൈംഗീകാരോഗ്യം മെച്ചപ്പെട്ട ശാരീരികാരോഗ്യത്തെ സൂചിപ്പിക്കുന്നു. ആഴ്ചയില്‍ ഒന്നോ,രണ്ടോതവണ ലൈംഗികബന്ധത്തിലേര്‍പ്പെടുന്നവരില്‍ ഇമ്യൂണോഗ്ലോബിന്‍ എ എന്ന ആന്റിബോഡിയുടെ സാന്നിധ്യം ഉയര്‍ന്ന നിലയില്‍ കണ്ടുവരുന്നു. ജലദോഷം, മറ്റു വൈറസ് ബാധകള്‍ ഇവയില്‍നിന്ന് രക്ഷനേടാന്‍ ഇത് ഉപകരിക്കും.
ശരീരത്തില്‍ ഉപയോഗിക്കപ്പെടാതെ കിടക്കുന്ന ഊര്‍ജ്ജമാണ് മിക്ക ജീവിതശൈലീരോഗങ്ങള്‍ക്കും പിന്നില്‍. 30 മിനുട്ട് ലൈംഗികത ആസ്വദിക്കുന്നവര്‍ക്ക് 85 കലോറി എരിച്ചുകളയാമെന്നാണ് ആരോഗ്യവിദഗ്ദര്‍ പറയുന്നത്. ചുരുക്കത്തില്‍ അരക്കിലോ തൂക്കം കുറയ്ക്കാന്‍ 42 തവണത്തെ ലൈംഗികബന്ധം മതിയാവും.
പ്രായം ചെല്ലുമ്പോഴുള്ള രതി ഹൃദായാഘാതമുണ്ടാക്കുമോയെന്ന് പലരും ഭയക്കുന്നു. ഇതു തെറ്റാണ്. ഹൃദയത്തിനും രക്തധമനികള്‍ക്കും ആരോഗ്യകരമാണ് ലൈംഗികതയെന്ന് ആരോഗ്യവിദഗ്ദര്‍ സാക്ഷ്യപ്പെടുത്തുന്നു. മാസത്തില്‍ ഒരു തവണ മാത്രം ബന്ധപ്പെടുന്നവരെ അപേക്ഷിച്ച് ആഴ്ചയില്‍ ഒന്നോരണ്ടോ തവണ ലൈംഗികത ആസ്വദിക്കുന്നവര്‍ക്ക് ഹൃദയാഘാത സാധ്യത പകുതി കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
സ്ത്രീകള്‍ക്കിടയില്‍ വളരെ സാധാരണമായ പ്രശ്‌നമാണ് വേദനാജനകമായ സംഭോഗം. സംഭോഗസമയത്ത് ലൂബ്രിക്കേഷന്‍ ഇല്ലെങ്കില്‍ ഫലം വേദനയും അതുമൂലം സംഭവിക്കുന്ന താത്പര്യക്കുറവും ആയിരിക്കും.
പ്രധാന കാരണം സംഭോഗസമയത്ത് രതിപൂര്‍വലീല ഇല്ല എന്നതാണ്. ലൈംഗികജീവിതത്തില്‍ രതിപൂര്‍വലീലക്കുള്ള പ്രാധാന്യം ഇന്നും പുരുഷന്മാര്‍ വേണ്ടതുപോലെ മനസ്സിലാക്കുന്നില്ല. 'ലക്ഷ്യത്തിനെക്കാള്‍ സൗന്ദര്യം യാത്രയ്ക്കല്ലേ!' സ്ത്രീകള്‍ വളരെയധികം ആസ്വദിക്കുന്ന ഒന്നാണ് ഫോര്‍പ്ലേ. മൃഗങ്ങളെ നോക്കൂ. പാമ്പുകള്‍ ഒരു മണിക്കൂറിലധികമാണ് ഫോര്‍പ്ലേക്ക് ചെലവഴിക്കുന്നത്. പെണ്‍മയിലിനെ തൃപ്തിപ്പെടുത്താന്‍ നൃത്തം ചെയ്തും മറ്റുമാണ് ആണ്‍മയില്‍ കാര്യത്തിലേക്ക് കടക്കുന്നത്. ഫോര്‍പ്ലേയുടെ പ്രാധാന്യത്തെക്കുറിച്ച് 'കാമസൂത്ര'യില്‍ വാത്സ്യായനന്‍ പ്രതിപാദിക്കുന്നുണ്ട്.

മനുഷ്യന് ഭക്ഷണം പോലെ പ്രധാനമാണ് സ്​പര്‍ശനവും - സോക്രട്ടീസ്

ഇളം കാറ്റുപോലെ ഒരു സ്‌നേഹസ്​പര്‍ശം.അത് നമുക്കേകുന്ന ആഹ്ലാദവും ആശ്വാസവും പറഞ്ഞറിയി ക്കാനാവാത്തതാണ്. ഏതു നൊമ്പരങ്ങളില്‍ നിന്നും ആശ്വാസമേകാനും ആനന്ദം പകരാനും കഴിയുന്ന അദ്ഭു തചികില്‍സയാണ് സ്‌നേഹം തുളുമ്പുന്ന സ്​പര്‍ശനം. തലവേദന വരുമ്പോള്‍ നാം അറിയാതെ നെറ്റിയില്‍ കൈവെച്ചു തലോടിപ്പോകുന്നത് സ്പര്‍ശനമേകുന്ന മാന്ത്രികാശ്വാസത്തെക്കുറിച്ച് അബോധത്തില്‍ത്തന്നെ അറിയാവുന്നതു കൊണ്ടാണല്ലോ. വാല്‍സല്യം കൊണ്ടും സ്‌നേഹം കൊണ്ടും അറിയാതെയെന്നോണം നാം ചെയ്യുന്നതും തഴുകി ഓമനിക്കല്‍ തന്നെ.

ജീവിത ശൈലി ഒരു പ്രശ്നം

അനുദിനം മാറിവരുന്ന നമ്മുടെ ജീവിതശൈലി പ്രത്യുത്പാദന ശേഷിയേയും ബാധിക്കുന്നുണ്ട്. വന്ധ്യതാ ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം കൂടാന്‍ മുഖ്യകാരണം ഈ ജീവിതശൈലീ മാറ്റങ്ങള്‍ തന്നെ. പുരുഷന്മാരുടെ കാര്യത്തിലാണ് ജീവിത സാഹചര്യങ്ങള്‍ പ്രത്യുത്പാദനത്തെ ഏറെ ബാധിക്കുന്നത്. പുരുഷന്റെ പ്രത്യുത്പാദനാവയവങ്ങളില്‍ സര്‍വപ്രധാനം വൃഷണങ്ങളാണെന്നു നമുക്കറിയാമല്ലോ. അതിലോലമാണീ അവയവം. ചെറിയൊരു കാരണം കിട്ടിയാല്‍ മതി വൃഷണങ്ങള്‍ പ്രവര്‍ത്തനം പതുക്കെ യാക്കിക്കളയും. കുറേനേരം ചൂടുതട്ടിയാല്‍, ചെറിയൊരാഘാതമുണ്ടായാല്‍, ഒരു പനി വന്നാല്‍ ഒക്കെ വൃഷണപ്രവര്‍ത്തനങ്ങള്‍ ഒന്നു മന്ദീഭവിക്കും. ഈ സാഹചര്യങ്ങള്‍ സ്ഥിരമായി നിലനിന്നാലോ! വൃഷണ പ്രവര്‍ത്തനങ്ങള്‍ അങ്ങനെ മന്ദീഭവിച്ചു തന്നെയിരിക്കും. അപ്പോള്‍ പ്രത്യുത്പാദനശേഷിയും കുറഞ്ഞിരിക്കു മെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. പ്രത്യുത്പാദനശേഷി കുറയ്ക്കുന്ന അത്തരം ജീവിത സാഹചര്യങ്ങള്‍ ഒഴിവാക്കുകയാണ് ഉത്തമം.

Home....... Back